തിരുവനന്തപുരം: എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിന്‍റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ട. എന്‍എസ്എസ് പറയുന്നത് അണികള്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. എന്‍എസ്എസിന് രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ അവര്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി വെല്ലുവിളിച്ചു.

എന്‍എസ്എസ് പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്ന  എല്‍ഡിഎഫ്‍ കണ്‍വീനര്‍ എ വിജയരാഘവന്‍റെ പരിഹാസത്തിന് സംഘടന പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കുമോ എന്ന് കാണിച്ചു തരാം എന്ന് സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.