പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് യു എൻ പാസാക്കിയ പ്രമേയം ഇന്ത്യയുടെ നയതന്ത്രനീക്കങ്ങളുടെ വിജയമായി വിലയിരുത്താം. ജെയ്‌ഷെമുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ പ്രമേയത്തെ തുടക്കത്തിൽ എതിർത്തിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മർദ്ദത്തിന് ചൈനക്ക് വഴങ്ങേണ്ടി വന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് തടയിടാൻ പാകിസ്താന്റെ സഹായം ചൈനക്ക് അനിവാര്യമാണ്. അത് കൊണ്ട് തന്നെ ജെയ്‌ഷെ മുഹമ്മദിനെ ഒരു ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ സുരക്ഷാ സമിതിയിൽ വീറ്റോ ഉപയോഗിച്ച് ചൈന നിസ്സംശയം എതിർക്കും. ഏതൊക്കെ രീതിയിൽ ഇന്ത്യയ്ക്ക് ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാകും