Thursday, March 28, 2024
spot_img

അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗം; കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും കര്‍ണടക മുഖ്യമന്ത്രി യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മലയാളികള്‍ക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്.

കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു വിശദീകരണം. കാസറകോട് ജില്ലയിലും കേരളത്തിലും കൊവിഡ് വ്യാപിച്ചെന്നായിരുന്നു കാരണമായി പറഞ്ഞത്.

ചികിത്സാ വിലക്ക് നീക്കിയതോടെ മംഗളൂരുവിലെ ആശുപത്രികളില്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം ഇല്ലാതാകും.

Related Articles

Latest Articles