Friday, April 26, 2024
spot_img

ഇടക്കാല ബഡ്ജറ്റ് പൂര്‍ണ്ണ ബഡ്ജറ്റിന്‍റെ ട്രെയിലറെന്ന് പ്രധാനമന്ത്രി; അവതരിപ്പിച്ചത് എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ബഡ്ജറ്റെന്നും നരേന്ദ്രമോദി

ദില്ലി: കേന്ദ്രധനമന്ത്രാലയത്തിന്‍റെ താത്കാലിക ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് പൂര്‍ണ്ണ ബഡ്ജറ്റിന്‍റെ ട്രെയിലറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്ന ബഡ്ജറ്റാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ അവതരിപ്പിക്കാന്‍ പോകുന്ന ബഡ്ജറ്റിന്‍റെ ട്രെയിലറാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, നിര്‍മ്മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ, എല്ലാവര്‍ക്കും ഈ ഇടക്കാല ബഡ്ജറ്റില്‍ പരിഗണന നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ ഉണ്ടായിരുന്ന കാര്‍ഷികപദ്ധതികളില്‍ പരമാവധി 23 കോടി വരെയുള്ള കര്‍ഷകര്‍ക്കേ നേട്ടം ലഭിച്ചിരുന്നുള്ളൂവെന്നും പ്രഖ്യാപനങ്ങള്‍ നടപ്പിലായാല്‍ 12 കോടി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം കിട്ടുമെന്നും ഇത് കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles