ലണ്ടന്‍: ഇന്ത്യയിൽ നിരോധനം നേരിട്ടതിനുപിന്നാലെ പിടിച്ചുനിൽക്കാൻ പുതിയ അടവുമായി സമൂഹ മാധ്യമ ഭീമൻ ടിക്ടോക്ക്. ചൈനീസ് കമ്പനി എന്ന ചീത്തപ്പേര് ഒഴിവാക്കാൻ കമ്പനിയുടെ ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാനാണ് മാതൃകമ്പനിയായി ബൈറ്റ് ഡാൻസിൻ്റെ നീക്കം.
ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോകിനെ നിരോധിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഏറ്റവും വലിയ മാർക്കറ്റായിരുന്ന ഇന്ത്യ കൈവിട്ടതിനു പിന്നാലെ യുഎസും കൈവിട്ടാൽ കമ്പനിയെ സാരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് ആസ്ഥാനം മാറ്റുന്നത്. ആഗോള ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനാണ് ബൈറ്റ് ഡാൻസിൻ്റെ നീക്കം. ഇതുസംബന്ധിച്ച് യുകെ സര്‍ക്കാരുമായി ടിക് ടോക് ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.