Tuesday, March 19, 2024
spot_img

ഇന്ത്യ വിരട്ടി ഖത്തർ വിരണ്ടു സക്കീർ നായിക്കിനെ കൈവിട്ട് അറബ് രാജ്യം

ഞങ്ങൾ സക്കീർ നായിക്കിനെ ക്ഷണിച്ചിട്ടില്ല.VIP പരിഗണന കൊടുത്തിട്ടില്ല .. ഇന്ത്യാ ഖത്തർ ബന്ധം വഷളാക്കാൻ പാകിസ്ഥാന്റെ പണിയാണിതെന്ന് തൊഴുകൈയോടെ പറഞ്ഞ് ഖത്തർ..
കൊച്ചി രാജാവ് എന്ന സിനിമയിൽ ദിലീപിനെ അടിച്ച് കൈയ്യും കാലും ഒടിക്കാൻ ഒരു ഗുണ്ടാ വരുകയും എന്നാൽ ദിലീപിനെ കണ്ട ഗുണ്ട പേടിച്ച് വിറച്ച് തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി താഴെ ഇട്ട് “തലൈവാ.. സുഖമാണോ? ഇത് ലൈബ്രറി താനേ… ഏതാവത് പുസ്തകം പാക്കിത്ക്ക് താൻ ഇങ്കെ വന്നെ” എന്ന്പറഞ്ഞ് ഓടി രക്ഷപ്പെടുന്നു. വഴിയിൽ വച്ച് ദിലീപിന്റെ എതിരാളിയോട്
” അവൻ ഭീകരമാനയാൾ .. അവനോട് മോദാ ദെ … നിൻ ഉയിര് കിടച്ചത് തന്നെ
ഭാഗ്യം” എന്നുപറയുന്ന വളരെ രസകരമായ ഒരു സീൻ ഉണ്ട്. അതേ രംഗമാണ് ഇന്നലെ ഖത്തറിൽ നടന്നത്..തീവ്രവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിനെ ലോകകപ്പ് കാണാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഖത്തർ സംസാരിക്കുകയായിരുന്നു. ഇക്കാര്യം ഖത്തർ ഇന്ത്യയെ നയതന്ത്രതലത്തിൽ അറിയി ച്ചു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേ ക്ക് സാക്കീർ നായിക്കിനെ ക്ഷണിച്ചു എന്നത് വ്യാജപ്രചാരണം മാത്രമാണെ ന്നും ഖത്തർ ചൂണ്ടിക്കാട്ടി.

സാക്കിർ നായിക്കിനെ ക്ഷണിക്കുമെങ്കിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചി രുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം ധൻകർ മറ്റ് നയതന്ത്രതല ചർച്ചകളിൽ പങ്കെടുക്കാതെ മടങ്ങിയി രുന്നു. ഇതോടെ ഇന്ത്യ വളരെ ഗൗരവമായിട്ടാണ് ഈ വിഷയത്തെ കാണുന്നതെന്ന് ഖത്തറിന് മനസ്സിലായി.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന മൗലികവാദിയാണ് ഇപ്പോള്‍ മലേഷ്യയില്‍ കഴിയുന്ന സക്കീര്‍ നായിക്ക്. ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് നായിക്കിനെതിരെ ഇന്ത്യയില്‍ പല കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ മലേഷ്യന്‍ പ്രസിഡന്‍റ് മഹാതിര്‍ മുഹമ്മദ്, സക്കീര്‍ നായിക്കിന് ശക്തമായ സംരക്ഷണം നല്‍കുന്ന നേതാവാണ്. ഇന്ത്യ തുടര്‍ച്ചയായി സക്കീര്‍ നായിക്കിനെ ഇന്ത്യന്‍ നിയമം ലംഘിച്ചതിന്‍റെ പേരില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടതിന് ഇടയിലാണ് ഖത്തറില്‍ നിന്നും പുതിയ വിവാദം ഉയർന്നത്.

ഖത്തര്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ചാനലായ അല്‍കാസ് ആണ് ലോകകപ്പ് നടക്കുന്നതിനിടയില്‍ ഖത്തറില്‍ സക്കീര്‍ നായിക്കിന്‍റെ മതപ്രഭാഷണം ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. “പ്രഭാഷകന്‍ ഷേഖ് സക്കീര്‍ നായിക്ക് ലോകകപ്പിനിടയിൽ ഖത്തറില്‍ സന്നിഹിതനായിരിക്കും. ടൂര്‍ണ്ണമെന്‍റിലുനീളം അദ്ദേഹം ഒട്ടേറെ മതപ്രഭാഷണങ്ങള്‍ നല്‍കും,”- ഇങ്ങനെയാണ് അല്‍കാസ് ചാനലിന്‍റെ അവതാരകന്‍ ഫെയ്സല്‍ അര്‍ഹാജ്രി ട്വിറ്ററില്‍ അറിയിച്ചിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കുറ്റങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന മതപ്രഭാഷകനാണ് സക്കീര്‍ നായിക്ക്. 2016ല്‍ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. 2017ല്‍ ഇന്ത്യയില്‍ നിന്നും ഓടിപ്പോയ സക്കീര്‍ നായിക്കിന് മലേഷ്യ അഭയം നൽകുകയായിരുന്നു. എന്തായാലും സംഭവത്തിൽ “ഫുട്ബാൾ ലോകകപ്പിന്റെ ഗ്യാലറിയിൽ സാക്കിർ നായിക് സ്വകാര്യ സന്ദർശനം നടത്തിയിട്ടുണ്ടാകാം എന്നാണ് ഖത്തറിന്റെ വിശദീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്നതിന് വേണ്ടി മൂന്നാമതൊരു രാജ്യം സാക്കിർ നായിക് വിഷയം എടുത്തിട്ടതാകാം എന്നും ഖത്ത‌ർ വിശദീകരിക്കുന്നു.
നട്ടെല്ലുള്ള ഒരു ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടിരിക്കുന്നത്. അദ്ദേഹത്തോട് കളിച്ചാൽ കളി പഠി പ്പിക്കും.

Related Articles

Latest Articles