Friday, April 19, 2024
spot_img

ഉടൻ വീടൊഴിയണമെന്ന് ബി എസ് എൻ എൽ; രഹ്ന ഫാത്തിമ ഇനി എവിടെപ്പോയി പെയിന്‍റടിക്കും?

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയാനാവശ്യപ്പെട്ട് ബി എസ് എന്‍ എല്‍. 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് ബി എസ് എന്‍ എല്‍ രഹ്നയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 25-ന് കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയതായി കമ്പനി ആരോപിക്കുന്നു.

നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി നേരത്തെ ബി എസ് എന്‍ എല്‍ രഹ്നയെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ന്നും ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിന് അര്‍ഹയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles