Wednesday, April 17, 2024
spot_img

കോവിഡിനെ കിക്ക് ചെയ്തകറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ : സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡെസും ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് 1.08 മില്ല്യണ്‍ ഡോളര്‍ (ഏകദേശം എട്ടു കോടിയോളം രൂപ) വിലയുള്ള ഉപകരണങ്ങള്‍ നല്‍കുന്നു. കൊറോണ വൈറസ് ബാധിച്ച്‌ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളാണ് ഇരുവരും നല്‍കുക. ലിസ്ബണിലെ സാന്റാ മരിയ ആശുപത്രിയിലെ രണ്ടു വാര്‍ഡുകളിലേക്കായി 10 ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഹാര്‍ട്ട് മോണിറ്ററുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ സിറിഞ്ചുകള്‍ എന്നിവ ഇരുവരും ചേര്‍ന്ന് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ,പോര്‍ട്ടോയിലെ സാന്റോ അന്റോണിയോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള 10 ബെഡുകള്‍, വെന്റിലേറ്ററുകള്‍, മോണിറ്ററുകള്‍ തുടങ്ങി മറ്റ് ഉപകരണങ്ങളും ഇവര്‍ നല്‍കും. സാന്റോ അന്റോണിയോ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റ് പൗളോ ബര്‍ബോസ റൊണാള്‍ഡോയുടേയും മെന്‍ഡെസിന്റെയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയറിയിച്ചു

Related Articles

Latest Articles