Friday, March 29, 2024
spot_img

ചൈനയുമായിട്ടുള്ള 500 കോടിയുടെ കരാര്‍ റദ്ദാക്കി മുംബൈ മെട്രോ

മുംബൈ: 500 കോടിയുടെ ചൈനീസ് കരാര്‍ റദ്ദാക്കി മുംബൈ മെട്രോ. മുംബൈയിലെ ഗതാഗത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസന അതോറിറ്റിയാണ് ചൈനയുമായുള്ള കരാര്‍ റദ്ദ് ചെയ്തത്.

പത്ത് മോണോ റെയില്‍ റേക്കുകളുടെ നിര്‍മാണം, വിതരണം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ചൈനീസ് കരാറാണ് ഇതോടുകൂടി ഇല്ലാതാവുന്നത്. ഇതിനുപകരമായി ഒരു ഇന്ത്യന്‍ നിര്‍മാതാവിന് കരാര്‍ നല്‍കാന്‍ അതോറിറ്റി പദ്ധതിയിടുന്നുണ്ടെന്ന് മുംബയ് മെട്രോപൊളിറ്റന്‍ റീജിയന്‍ ഡവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Related Articles

Latest Articles