Friday, March 29, 2024
spot_img

ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ചു . ഉച്ച കഴിഞ്ഞ് 2.30 ന്ശേഷമായിരുന്നു സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ഖുഷ്ബു ജാന്റെ വീടിനു പുറത്ത് വച്ച് ഭീകരര്‍ വെടിയുതിർത്തത് .

ഷോപ്പിയാനിലെ വെഹില്‍ പ്രദേശത്താണ് സംഭവം. ഗുരുതര പരുക്കേറ്റ ഖുഷ്ബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles