Saturday, April 20, 2024
spot_img

മലപ്പുറത്ത് ജനവാസകേന്ദ്രത്തില്‍ പരിക്കേറ്റ് എത്തിയ കാട്ടാനയും ചരിഞ്ഞു

മലപ്പുറം: കരുവാരക്കുണ്ടില്‍ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ആന വെള്ളംകുടിക്കാന്‍ തുടങ്ങിയിരുന്നു.

ആനയെ നിരീക്ഷിക്കാന്‍ വനപാലകര്‍ കാവലും ഏര്‍പ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

നാലുദിവസം മുന്‍പാണ് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാടുകയറാനാകാതെ കുടുങ്ങിയത്. മലപ്പുറം കരുവാരക്കുണ്ടിലാണ് ആനയെ അവശനിലയില്‍ കാണപ്പെട്ടത്. വനപാലകരെത്തി ശ്രമിച്ചിട്ടും ശാരീരിക അവശതകള്‍ മൂലം ആന കാടുകയറാന്‍ കൂട്ടാക്കിയിരുന്നില്ല.

ആനയുടെ ആരോഗ്യ പരിപാലനത്തിനും കാട് കയറ്റുന്നതിനും വനപാലകര്‍ വേണ്ട ശ്രദ്ധചെലുത്തുന്നില്ല എന്ന ആക്ഷേപവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.

Related Articles

Latest Articles