Thursday, April 25, 2024
spot_img

”മൃത്യുഞ്ജയ മന്ത്രം” പുനര്‍ജനിക്കുന്നു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം

തൃശൂര്‍ : 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ അലയൊലികള്‍ തീര്‍ത്ത ”മൃത്യുഞ്ജയ മന്ത്രം’ എന്ന ആ ഗാനം പുനര്‍ജനിക്കുന്നു. അതിജീവന കാലത്ത് സര്‍ഗശേഷികളെ തടവിലിടാന്‍ സാധിക്കില്ലെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം പൂര്‍വവിദ്യാര്‍ത്ഥികള്‍.

ആര്‍.കെ. ദാമോദരന്റെ വരികള്‍ക്ക് സെബി നായരമ്പലം ചിട്ടപ്പെടുത്തിയ ”മൃത്യുഞ്ജയ മന്ത്രം എന്ന ഗാനം തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പാടി അനശ്വരമാക്കിയിരുന്നു.

അന്ന് പാടിയ 27 പൂര്‍വവിദ്യാര്‍ഥികള്‍ തന്നെ ഇന്ന്, 20 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് പാടിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായി..

‘മൃത്യുഞ്ജയ മന്ത്രം’ എന്ന ഗാനം #അകന്നുകൊണ്ടൊരുമിക്കാം എന്ന ഹാഷ്ടാഗിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്.

മുറിഞ്ഞു പോയ സൗഹൃദങ്ങളെ തിരികെ കൊണ്ടുവരാനും, അതിലൂടെ സമൂഹത്തിന് മികച്ച സന്ദേശം നല്‍കാനും നേതൃത്വം നല്‍കിയത് ഇപ്പോള്‍ ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്ന പ്രജീത്ത് രാമകൃഷ്ണന്‍ ആണ്.

ഫോട്ടോഗ്രാഫറും കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റുമായ പ്രജിത്താണ് മ്യൂസിക് കോമ്പോസിങ്ങും വീഡിയോ എഡിറ്റിങ്ങും നടത്തി ഗാനം മികച്ച ദൃശ്യവിരുന്നാക്കി മാറ്റിയത്. മൊബൈല്‍ വഴി ചിത്രീകരിച്ച ഗാനം മെജോ ജോസഫും ടോം ഇമ്മട്ടിയുടെയും നേതൃത്വത്തിലാണ് സാക്ഷാത്കരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ ഗാനം ആലപിച്ച്ത്.

ഇതാ ഈ ലോക്ക്ഡൗണ്‍ കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്നു കൊണ്ട് അതേ കലാകാരന്‍മാരിലൂടെ പുനര്‍ജ്ജനിക്കുന്നഗാനം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് സംഗീത പ്രേമികള്‍.

Previous article
Next article

Related Articles

Latest Articles