Tuesday, April 23, 2024
spot_img

മെസ്സിയുടെയും റൊണാൾഡോയുടെയും തുട കണ്ടാൽ എന്താണ് കുഴപ്പം ? | SAMSTHA

ഫുട്ബോളിന്റെ കാര്യത്തിൽ വിഡ്ഢിത്തങ്ങൾ പറയുകയും, മത നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ ഉസ്താദ്മാരുടെ കഞ്ഞികുടി മുട്ടും. സാമാന്യ ബോധം ഉള്ളവർ ഇക്കൂട്ടരെ പുശ്ചിച്ച് തള്ളും.
ലോകം മാറുന്നത് ഒന്നും അറിയാതെ മറ്റുള്ളവന്റെ വിയർപ്പ് കൊണ്ട് കോയി ബിരിയാണി തട്ടുന്ന ഇത്തിൽ കണ്ണികളായി മതപുരോഹിതർ ഇപ്പോഴും ആറാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.
കഴിഞ്ഞ തവണത്തെ റഷ്യൻ ലോകകപ്പ് ഫുട്ബോൾ ലോകമകമാനം 350 കോടി പേരാണ് കണ്ടത് എന്നാണ് കണക്ക്, ഇത്തവണത്തെ ഖത്തർ ലോകകപ്പ് 500 കോടി ജനം എങ്കിലും കാണും എന്ന് അനുമാനിക്കുന്നു. അതായത് ലോക ജനസംഖ്യയുടെ 60-65% പേർ ലോകകപ്പ് ഫുട്ബോൾ കാണുന്നു..!
അപ്പോഴാണ് മെസ്സിയുടെ തുട, ഫ്ലക്സ്, പോർച്ചുഗൽ, തരാരാധന ഇതെല്ലാം പ്രശ്നമാക്കുന്നത്.
പോർച്ചുഗൽ ഇന്ത്യയെ ആക്രമിച്ച കോളനി ആയിരുന്നത് പറഞ്ഞാൽ ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിച്ച എത്രയോ ഇസ്ലാമിക രാജാക്കന്മാർ ഉണ്ട്. ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിർദയം ആക്രമിച്ചു കൊലപ്പെടുത്തി, സ്ത്രീകളെയും കുട്ടികളെയും ഒക്കെ പീഡിപ്പിച്ചു കൊന്ന വൈദേശിക ഇസ്ലാമിക രാജാക്കന്മാരുടെ ക്രൂരത ഓർത്ത് ഇരിക്കുവാണോ ഇന്നത്തെ ഇന്ത്യൻ ജനത?
ആറാം നൂറ്റാണ്ടിലെ മതം, ഇന്ത്യയ്ക്ക് നേരെ ഉണ്ടായ വൈദേശിക ആക്രമങ്ങൾ ഇതൊക്കെ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്? നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നതിനെ ഓർത്ത് ഇപ്പോൾ ശത്രുത വെയ്ക്കുന്നത് മാനസീക രോഗമാണ്.
നിങ്ങൾ സ്വർഗത്തിലെ ഹൂറിമാരെയും, മദ്യ പുഴയെയും ഓർത്ത് ഇവിടെ അടക്കി പിടിച്ചു ജീവിക്കാൻ ശ്രമിക്കുമ്പോൾ, ഭൂരിപക്ഷ ജനത ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവുമെന്നും ഇവിടെ തന്നെയാണ് ഹൂറിയും, മദ്യപുഴയും എന്നും കരുതുന്നു.. നിങ്ങൾക്ക് അവിടെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്, ബാക്കിയുള്ളവർ ഭൂമിയിൽ അനുഭവിക്കുന്നു. സൊ സിമ്പിൾ 😁
സത്യത്തിൽ ഇവന്മാർക്ക് ജീവിതം ആസ്വദിക്കുന്നവരെ കാണുമ്പോൾ ഉള്ള ചൊറിച്ചിലാണോ അതോ, ജാതി – മത – വർണ വ്യത്യാസം ഒന്നും നോക്കാതെ ലോകം ഒത്തുചേരുന്നത് കാണുമ്പോൾ ഉള്ള ഭയമാണോ?
മെസ്സിയും, റൊണാൾഡോയും, നെയ്മറും എല്ലാം കളിക്കുന്നത് പോലെ തന്നെയാണ് സൗദിയുടെയും, ഖത്തറിന്റെയും, ഇറാന്റെയും താരങ്ങളും കളിക്കുന്നതും.
കാണാത്ത ദൈവത്തെ ആരാധിക്കാം, പക്ഷെ ലോക ജനതയെ ഒന്നിപ്പിക്കുന്ന കണ്മുന്നിൽ ഉള്ളവരെ ആരാധിക്കാൻ പാടില്ലത്രെ..
ഓണം വന്നാൽ അത് ആഘോഷിക്കാൻ പാടില്ല, ക്രിസ്മസ് ആഘോഷം പാടില്ല.. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇരുന്ന് ഇക്കൂട്ടർ ഇങ്ങനെയൊക്കെ മതഭ്രാന്ത് അടിച്ചേൽപ്പിക്കുന്നു എങ്കിൽ, ഇവന്മാർ ഭൂരിപക്ഷം ആയാൽ ഇവിടെ നരകം ആക്കില്ലേ?
മാർപ്പാപ്പയെ കുർബാന പഠിപ്പിക്കുന്ന വൈദികരുടെ കാര്യം പോലെയാണ്, സൗദിയെയും, ഇറാനെയും ഇസ്ലാമിക നിയമങ്ങൾ പഠിപ്പിക്കുന്ന ഇവിടുത്തെ മതപുരോഹിതരുടെ വിവരക്കേടുകൾ.
ഒരു തരത്തിൽ പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മതം ഫുട്ബാൾ ആണ്. എല്ലാ ആഘോഷങ്ങളും ഒത്തൊരുമിക്കുന്ന വേദിയാണ് അത്. ഇപ്പോഴും ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ജീവിക്കുന്ന നിങ്ങൾക്ക് അത് മനസിലാകില്ല.
ഈ വിമർശനങ്ങൾ സ്വർണക്കടത്ത്, ലഹരികച്ചവടം, ഹവാല, മത ഭീകരവാദം, നികുതി വെട്ടിപ്പ്, പൊതുമുതൽ നശിപ്പിക്കൽ ഇവയൊക്കെ ചെയ്യുന്ന സമുദായ അംഗങ്ങളോട് നടത്തിയിരുന്നു എങ്കിൽ അങ്ങനെ എങ്കിലും പറയാമായിരുന്നു.
വല്ലാത്ത തോൽവി തന്നെ ഇക്കൂട്ടർ.. എന്തായാലും ഇത് കേട്ടിട്ട് സാംസ്‌കാരിക കേരളം ഇളകാൻ ഒന്നും പോകുന്നില്ല, മതപുരോഹിതർക്ക് കിട്ടുന്ന കോയി ബിരിയാണിയിൽ നിന്ന് കുറച്ചു എല്ലിൻ കഷ്ണങ്ങൾ എറിഞ്ഞു കൊടുക്കുന്നതിന്റെ ഗുണം.

Related Articles

Latest Articles