Tuesday, April 16, 2024
spot_img

യഥാരാജ തഥാപ്രജ: ബലിക്കല്ലിന്റെ നെറുകയിൽ ചവിട്ടി ദേവസ്വം ജീവനക്കാരന്റെ പ്രകടനം. കലിതുള്ളി വിശ്വാസികൾ

തിരുവനന്തപുരം: ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറി ചവിട്ടി നിന്ന് വലയടിക്കുന്ന വടക്കൻ പറവൂർ മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ജീവനക്കാരൻ ശുദ്ധമായ ദൈവ നിന്ദ ആണ് കാണിക്കുന്നത്. ഇത് നടന്നത് പെരുവാരം സബ് ഗ്രൂപ്പിന്റെ കീഴിൽ വരുന്ന മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിൽആണ്.

ക്ഷേത്രത്തിന്റെ അന്തർ മണ്ഡലത്തിൽ ഭഗവാന് കാവൽ നിൽക്കുന്ന അഷ്ടദിക് പാലകന്മാർ… ഇന്ദ്രൻ, അഗ്നി, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, യമ, നൃതി, അനന്ത, വരുണ, വായു, ദുർഗ്ഗ, സുബ്രഹ്മണ്യ, കുബേര, സോമ, (നിർമാല്യധാരി) ഈശാനൻ, ബ്രഹ്‌മ…. പിന്നെ ക്ഷേത്രപാലകൻ…ഇവരുടെയെല്ലാം ശക്തിയുടെ ഒരു സമന്വയ സ്ഥാനമാണ് വലിയ ബലിക്കല്ല്. അത്രക്ക് പ്രാധാന്യമുള്ള ക്ഷേത്രം ബലിക്കല്ലിനെ പറ്റി ഒരു ധാരണയും ഇല്ലാത്ത, ക്ഷേത്രം എന്ന സങ്കല്പത്തിനെ പുശ്ചിക്കുന്ന, ക്ഷേത്ര ജീവനം വെറും തൊഴിലായി കാണുന്ന ക്ഷേത്രം ജീവനക്കാരൻ ആണ് ഈ നിന്ദ കാണിച്ചിരിക്കുന്നത്.


. ക്ഷേത്രത്തിന്റെ ഉന്നമനമോ ക്ഷേത്രം വസ്തുക്കളുടെ സംരക്ഷണമോ തീരെ ഒരു വിഷയം അല്ലാത്ത ദേവസ്വം ബോർഡും അതിന്റെ ജീവനക്കാരും. ഭൂരിപക്ഷവും സഖാക്കൾ. ദേവസ്വം ബോർഡ് ഭരിക്കുന്നതും സഖാക്കൾ. ഇതിനിടയിൽ നട്ടം തിരിയുന്ന പാവം ഭഗവാനും വിശ്വാസികളും.

Related Articles

Latest Articles