Friday, April 26, 2024
spot_img

വന്ദേ ഭാരത് മിഷൻ; രണ്ടാം ഘട്ടത്തിൽ 19 സർവീസുകൾ

ദില്ലി: പ്രവാസി ഭാരതീയരെ മടക്കിക്കൊണ്ടു വരുന്ന കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും.ന്നത്. ഈ മാസം 19 മുതല്‍ 23 വരെ 19 വിമാന സര്‍വിസുകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്.

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. അബുദാബി-കോഴിക്കോട്, ദുബായ്-കൊച്ചി, അബുദാബി-കോഴിക്കോട് എന്നിങ്ങനെയാണ് വിമാനസര്‍വീസുകള്‍.

ഇന്നു മുതല്‍ ജൂണ്‍ മൂന്നാം തീയതി വരെയാണ് സന്‍ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, പാരീസ്, റോം മുതലായ വിദേശ നഗരങ്ങളില്‍ നിന്നുമുള്‍പ്പെടെ പ്രവാസികള്‍ക്കായി എയര്‍ഇന്ത്യ വിമാന സര്‍വീസുകള്‍ നടത്തുക.

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 19നും കണ്ണൂരിലേക്ക് 20നും ഹൈദരബാദ്, വിജവാഡ സെക്ടറിലേക്ക് 23നുമാണ് വിമാനമുള്ളത്. ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് 19നും ബാംഗളൂര്‍ വഴി ഹൈദരബാദിലേക്ക് 20നും സര്‍വിസ് ക്രമീകരിച്ചിട്ടുണ്ട്.

ജിദ്ദയില്‍ നിന്ന് 20ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്. അടുത്ത ഘട്ടങ്ങളില്‍ സൗദിയില്‍ നിന്ന് ചെന്നൈ, മുംബൈ, ലക്‌നോ, പാട്‌ന എന്നിവിടങ്ങളിലേക്കും വിമാന സര്‍വിസ് ഏര്‍പ്പെടുത്തുമെന്നും എംബസി അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോട്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ പോയി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ പോകും

Related Articles

Latest Articles