Friday, April 26, 2024
spot_img

വീണ്ടും എൻ എസ് എസിനെ വിമർശിച്‌ കോടിയേരി


എൻഎസ്എസുമായി ചർച്ചക്ക് തയ്യാറായത് സർക്കാരിന്റെയോ സിപിഎമ്മിന്റെയോ ദൗർബല്യമായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .എൻഎസ്എസിനെ സുപ്രീം കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ അത് സർക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല.
കോടതി വിധി നടപ്പാക്കുന്നത് ഔദാര്യമല്ലെന്ന എൻഎസ്എസ് പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

സിപിഎമ്മുമായി സമവായ ചർച്ചക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിനെ തുടർന്നായിരുന്നു കോടിയേരിയുടെ മറുപടി.

Related Articles

Latest Articles