Wednesday, April 24, 2024
spot_img

123 സ്‌പോർട്‌സ് മോഡുകൾ !!!
ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് ഇന്ത്യയിലെത്തി,
അതും സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ !!

മുംബൈ : രാജ്യത്തെ ഗാഡ്ജറ്റ് പ്രേമികൾ കാത്തിരുന്ന ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്. ഫയർ-ബോൾട്ട് വെബ്സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് ഇന്ത്യ വഴിയും വാച്ച് ജനങ്ങൾക്ക് സ്വന്തമാക്കാം. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീൽ എന്നീ ആറ് നിറങ്ങളിലാണ് ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് ലഭ്യമാകുക.

1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്‌പ്ലേയിൽ നിന്ന് നേരിട്ട് ഫോൺ കോളുകൾ വിളിക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ബ്ലൂടൂത്ത് കോളിങ് വാച്ചിന്റെ സവിശേഷതയാണ്. ഫയർ-ബോൾട്ട് പറയുന്നതനുസരിച്ച് ഈ വാച്ചിൽ ഗൂഗിൾ അസിസ്റ്റന്റ്, സിരി തുടങ്ങിയ എഐ വോയ്‌സ് അസിസ്റ്റന്റുകളുടെ പിന്തുണയും ഉണ്ട്.

ഓട്ടം, സൈക്ലിങ്, നീന്തൽ എന്നിവയുൾപ്പെടെ 123 സ്പോർട്സ് മോഡുകളും സ്മാർട് വാച്ചിൽ ലഭ്യമാണ്

ഒരൊറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്ന് ഫ്ലിപ്കാർട്ട് ലിസ്‌റ്റിങ് പേജിൽ പറയുന്നത്. ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ സമയം ആവശ്യമാണ് . വെയറബിളിന് നൂറിലധികം ക്ലൗഡ് വാച്ച് ഫെയ്‌സുകളുള്ള ഒരു സ്മാർട് യുഐ ഇന്റർഫേസ് ഉണ്ട്. ക്യാമറ, മ്യൂസിക് പ്ലേബാക്ക് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥ ട്രാക്ക് ചെയ്യാനും ഗെയിമുകൾ കളിക്കാനും കഴിയുന്ന സ്‌മാർട് കണ്ട്രോളും ഇതിലുണ്ട്. 80 ഗ്രാം ആണ് വാച്ചിന്റെ ഭാരം.

ഫയർ – ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ചിന്റെ ഇന്ത്യയിലെ വില 1,999 രൂപ മാത്രമാണ്.

Related Articles

Latest Articles