Friday, March 29, 2024
spot_img

ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു; രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി വൈറസ്

ജയ്‌പൂർ: രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എന്നാൽ ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 43 ആയി. ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 437 ആയി ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല പുതുതായി ഒമിക്രോൺ ബാധ കണ്ടെത്തിയവരില്‍ 11 പേര്‍ ജയ്പൂരിലാണ്. ആറുപേര്‍ അജ്മീരിലും മൂന്നുപേര്‍ ഉദയ്പൂര്‍ സ്വദേശികളുമാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്. മൂന്നുപേര്‍ക്ക് വിദേശയാത്രികരമായുള്ള സമ്പര്‍ക്കം വഴിയാണ് ഒമിക്രോൺ പിടിപെട്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം പശ്ചിമബംഗാളിൽ ഒരു ജൂനിയര്‍ ഡോക്ടറിന് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രകളൊന്നും ചെയ്യാത്ത ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളെ കൊല്‍ക്കത്ത ബെലെഗോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോൺ ബാധിതരുള്ളത്. 108 പേര്‍. രണ്ടാമത് ദില്ലിയാണ്. ഒമിക്രോൺ പടരുന്നത് കണക്കിലെടുത്ത് ജാഗ്രത കര്‍ക്കശമാക്കണെന്ന് കേന്ദ്രസര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Latest Articles