Wednesday, April 17, 2024
spot_img

നാരീശക്തി !! റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയെ നയിക്കുന്നത് 29കാരി;ചരിത്രനിയോഗം, ലഫ്. കമാൻഡർ ദിഷ അമൃതിന്

ദില്ലി : റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി രാജ്യതലസ്ഥാനത്ത് നാവികസേനയെ നയിക്കുന്നത് നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ ലഫ്റ്റനന്റ് കേഡർ ദിഷ അമൃത്. നാവിക സേനയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിലെ ഓഫീസറാണ് ദിഷ. റിപ്പബ്ലിക് ദിനത്തിൽ നാവിക സേനയിലെ 144 അംഗങ്ങളുടെ പരേഡാണ് ദിഷ നയിക്കുക. ഇതിൽ അഗ്‌നിവീറുകളായി പരിശീലനം നേടുന്നവരും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. മൂന്ന് വനിതകൾ ഉൾപ്പെടെ എട്ട് അഗ്‌നിവീറുകളാണ് ഇവർക്കൊപ്പം പരേഡിൽ അണിചേരുക .

സ്ത്രീകളുടെ ശക്തിയും ഉയർച്ചയെയും പ്രതിനിധീകരിച്ച് ‘നാരി ശക്തി’ എന്ന ആശയത്തെ മുൻനിർത്തിയുള്ളതാണ് നാവികസേനയുടെ ഇത്തവണത്തെ ടാബ്ലോ. മേക്ക് ഇൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്‌കോർപീൻ/കാൽവരി വിഭാഗത്തിൽപെടുന്ന അന്തർവാഹിനികളെയും, യുദ്ധക്കപ്പലുകളെയും ടാബ്ലോയിൽ വിന്യസിക്കും. യുദ്ധക്കപ്പലുകൾക്ക് മുൻനിരയിൽ 30 വനിതാ ഓഫീസർമാരെയാണ് നാവിക സേന അണിനിരത്തുക .

ദിഷയെക്കൂടാതെ മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ കൂടി വനിതയാണ്. സബ് ലഫ്. വല്ലി മീണയ്ക്കാണ് ഈ നിയോഗം.

Related Articles

Latest Articles