Saturday, April 20, 2024
spot_img

ബരാമുള്ളയില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ ഭീകരാക്രമണം; ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; തിരിച്ചടി നൽകാനൊരുങ്ങി സൈന്യം

ശ്രീനഗര്‍: ബരാമുള്ളയില്‍ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം. ഇന്ത്യന്‍ സേനാവ്യൂഹത്തിനെതിരെ ഗ്രനേഡുകള്‍ പ്രയോഗിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ക്കും ഒരു ജമ്മു കശ്മീര്‍‌ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ബരാമുള്ള ജില്ലയിലെ ഖാൻപോര പാലത്തിന് സമീപമായിരുന്നു സംഭവം.

പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞിട്ടുണ്ടെന്നും സേനകള്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധി വ്യക്തമാക്കി.

അതേസമയം ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലായാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പാകിസ്ഥാനിൽ നിന്നുമുള്ള മൂന്ന് ഡ്രോണുകൾ കണ്ടെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ബരി-ബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാള്‍ എന്നീ പ്രദേശങ്ങളിലാണ് ഒരേസമയം ഡ്രോണ്‍ കണ്ടെത്തിയത്. കൂടാതെ സുരക്ഷാ സ്ഥാപനങ്ങൾക്ക് മുകളിലും ജമ്മു-പത്താൻകോട്ട് ഹൈവേ പരിസരത്തുമാണ് ഡ്രോണുകളെ കണ്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles