Saturday, April 20, 2024
spot_img

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ് ; അഡ്വ. സൈബി ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി, കെ എസ് സുദർശൻ അന്വേഷണത്തിന് നേതൃത്വം നൽകും. അഴിമതി നിരോധന നിയമ വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്.

മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലൻസ്, ചീഫ് ജസ്റ്റിസിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറുകയും തുടർന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഉടൻ അറസ്റ്റ് ഉൾപ്പടെ ഉള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങില്ലെന്നാണ് സൂചന. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങൾ സൈബി ജോസ് കിടങ്ങൂർ തള്ളി. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ എന്നാണ് ഇയാൾ പറയുന്നത്.

Related Articles

Latest Articles