Wednesday, April 24, 2024
spot_img

ഇരുപത് വർഷത്തിലേറെയായി ആറ്റുകാൽ പൊങ്കാലയിലെ നിറസാന്നിധ്യം; പതിവ് തെറ്റിക്കാതെയെത്തി നടി ചിപ്പി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എല്ലാവർഷവും ഒരുപാട് സിനിമ – സീരിയൽ താരങ്ങൾ എത്താറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഇരുപത് വർഷത്തിലധികമായി നടി ചിപ്പി ആറ്റുകാൽ പൊങ്കാലയിടാനായി എത്തുന്നുണ്ട്.

എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ടെന്നും അതൊരു വലിയ അനു​ഗ്രഹമാണെന്നും ചിപ്പി പറയുന്നു. ആറ്റുകാൽ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് അതിരാവിലെ തന്നെ എത്തുന്നതെന്നും കഴിഞ്ഞ രണ്ട് വർഷം കൊറോണ ആയിരുന്നതിനാൽ അമ്മയെ മനസ്സിൽ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടിരുന്നതെന്നും ചിപ്പി കൂട്ടിച്ചേർത്തു.

Related Articles

Latest Articles