തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ

പത്തനംതിട്ട : സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്നു കടകളിലേക്കു കൂടി പടർന്നു പിടിച്ചു . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എട്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി.

ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവയിലേക്ക് കൂടി അതിവേഗത്തിൽ തീ പടർന്നു. കടകൾ പൂർണമായി കത്തി നശിച്ചു