Wednesday, April 24, 2024
spot_img

മലപ്പുറം എടപ്പാളിൽ ബിരുദ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എടപ്പാൾ : മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.

കോളജിൽനിന്ന് തിരികെ വീട്ടിലെത്തിയ അക്ഷയ ആറുമണിയോടെ വീട്ടിലെ രണ്ടാം നിലയിലെ മുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അക്ഷയയെ കാണാതായതോടെ വീട്ടുകാർ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടനടി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Latest Articles