Friday, April 26, 2024
spot_img

പാകിസ്ഥാന്റെ തണലുപറ്റുന്ന ഭീകരസംഘടനകൾക്ക് കനത്ത തിരിച്ചടി!!
ഭീകരൻ മുഷ്താഖ് സർഗാറിന്റെ ശ്രീനഗറിലെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

കശ്മീർ : പാകിസ്ഥാന്റെ തണലിൽ പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ കനത്ത തിരച്ചടിനൽകികൊണ്ട് മസൂദ് അസ്ഹറിനൊപ്പം മോചിതനായ അൽ-ഉമർ മുജാഹിദീൻ സ്ഥാപകനും ചീഫ് കമാൻഡറുമായ മുഷ്താഖ് സർഗാർ എന്ന ലത്രാമിന്റെ ശ്രീനഗറിലെ സ്വത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. 1999-ൽ കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം 814 (IC 814)-ലെ യാത്രക്കാർക്ക് പകരമായി ബഹവൽപൂർ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് തലവനെ മോചിപ്പിച്ചതിലും . മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സർഗറിന് പങ്കുണ്ട്.

ശ്രീനഗറിലെ നൗഹട്ടയിലെ ജാമിയ മസ്ജിദിലെ ഗനായ് മൊഹല്ലയിലുള്ള സർഗറിന്റെ വീടുകളാണ് യുഎ(പി)എയുടെ വ്യവസ്ഥകൾ പ്രകാരം കണ്ടു കെട്ടിയത്. ഇപ്പോൾ പാകിസ്ഥാനിലായ ഇയാൾ ഇവിടെ നിന്ന് പ്രവർത്തിക്കുകയും കശ്മീർ താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്യുന്നതായി കണ്ടെത്തിയയിരുന്നു.

ഇയാൾക്ക് മുമ്പ് ജമ്മു & കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നു. ഇത് കൂടാതെ ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിലും സംസ്ഥാനത്തെ ഒട്ടനവധി കൊലപാതകങ്ങൾക്കു പിന്നിലും ഇയാൾക്ക് വ്യക്തമായ പങ്കുണ്ട്. കൂടാതെ മറ്റ് ഭീകര സംഘടനകളായ അൽ-ഖ്വയ്ദ, ജെഎം എന്നിവരുമായി അടുത്ത ബന്ധമുണ്ട്.

യുഎപിഎയുടെ നാലാം ഷെഡ്യൂൾ പ്രകാരം കേന്ദ്രസർക്കാരാണ് സർഗറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചത് . 1989-ൽ റുബയ്യ സയീദിനെ തട്ടിക്കൊണ്ടു പോകുകയും അഞ്ച് ഭീകരർക്ക് പകരമായി മോചിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഇയാൾ ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്.

Related Articles

Latest Articles