Thursday, March 28, 2024
spot_img

പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിയിൽ മുഖ്യ അതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ക്ഷണിച്ച് മുഖ്യമന്ത്രിയുടെ കത്ത്

ആലപ്പുഴ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. സെപ്തംബർ നാലിനു പുന്നമടക്കായലിലാണ് ആവശ്വജ്വലമായ നെഹ്‌റുട്രോഫി വള്ളംകളിയ്ക്ക് കൊടിയേറുന്നത് .കൂടാതെ ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്.അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഇതിനെത്തുമ്പോൾ നെഹ്‌റുട്രോഫി വള്ളംകളിയിലും ഓണാഘോഷങ്ങളിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ 23 നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അയച്ചത്.

അതേസമയം അമിത് ഷാ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം

Related Articles

Latest Articles