Thursday, April 25, 2024
spot_img

പ്രവാചക നിന്ദയെന്ന് പരാതി ; ഫേസ്ബുക്ക് പോസ്ററിന് പിറകെ അടിമാലിയിൽ യുവാവ് അറസ്റ്റിൽ

അടിമാലി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പരാതിയിൽ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്.
അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുവെന്നാണ് പരാതി. ജോഷിയുടെ പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പിന്നാലെ പോപുലർ ഫ്രണ്ട്​, എസ്​ഡിപിഐ പ്രവർത്തകർ ​അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി പേർ കമന്റുകളും എത്തി.

Related Articles

Latest Articles