Friday, March 29, 2024
spot_img

ഇതെന്താ ശത്രുതയുള്ള നാഗിനിയോ? യുവാവിനെ ലക്ഷ്യമിട്ട് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്: രക്ഷപെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ വൈറൽ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയപെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇനി ഇക്കൂട്ടർ പാമ്പിനെ കാണുകയാണെങ്കിലുള്ള കാര്യം പറയുകയും വേണ്ട. പാമ്പുകളെ കാണുന്നതൊക്കെ പതിവ് തന്നെയാണ്. എന്നാൽ പാമ്പിനെ അങ്ങോട്ട് ആക്രമിക്കുമ്പോൾ ആണ് അത് നമ്മുക്ക് നേരെ എത്തുന്നത്. അല്ലെങ്കിൽ അത് രക്ഷപെടാനായി ശ്രമിക്കും.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത്തരം ഒരു സംഭവം ആണ്. തന്നെ ലക്ഷ്യമാക്കി വരുന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്ന വീഡിയോയാണ് വൈറലാകുന്നത്. തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യം. വീടിന്റെ മുന്‍വശമാണ് സംഭവം നടക്കുന്നത്. രണ്ട് കസേരയുള്ള മേശയില്‍ ഇരിക്കാന്‍ വന്നതാണ് ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ്. ഈ സമയത്ത് തന്നെ ലക്ഷ്യമാക്കി വന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാത്രമല്ല ഭയന്ന് കസേരയില്‍ ഇരിക്കുന്നത് വേണ്ടെന്ന് വച്ച് യുവാവ് ഓടുന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്. യുവാവിനെ പാമ്പ് പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ പാമ്പ് ആക്രമിക്കാൻ എത്തിയത് തന്നെയാണ്, എന്നൊക്കെ ചിലർ സംശയം പങ്കുവെക്കുന്നുണ്ട്. കൂടാതെ പകയുള്ള ഇനം ആണോ എന്നും ചിലർ ചോദിക്കുന്നു.

Related Articles

Latest Articles