Saturday, April 20, 2024
spot_img

സ്കൂളിലേക്ക് പോകുന്നതിനിടെ തലയിൽ മരക്കൊമ്പ് വീണു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അദ്ധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: മരക്കൊമ്പ് തലയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അദ്ധ്യാപകന് ദാരുണാന്ത്യം. കോഴിക്കോട് ഉള്ളിയേരി എയുപി സ്‌കൂളിലെ അദ്ധ്യാപകൻ പി. മുഹമ്മദ് ഷെരീഫാണ് മരിച്ചത്. രാവിലെ മടവൂരിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്നതിനിടെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. നന്മണ്ട അമ്പലപ്പൊയിലിൽ വെച്ചായിരുന്നു അപകടം. ഹെൽമറ്റ് ഉൾപ്പെടെ തകരുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

പ്രദേശവാസികൾ ഉടൻ തന്നെ ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 39 കാരനായ ഷെരീഫ് 2016 ലാണ് ഉള്ളിയേരി എയുപി സ്കൂളിൽ അദ്ധ്യാപകനായി എത്തിയത്. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles