Saturday, April 20, 2024
spot_img

ബെംഗളൂരുവിൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി : 4 പേർ അറസ്റ്റിൽ

ബെംഗളൂരു : സുഹൃത്തിനൊപ്പം പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 25നാണ് കോറമംഗല നാഷണൽ ഗെയിംസ് വില്ലേജ്‌ പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇരുവരുടെയും സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. തുടർന്ന് യുവതിയുടെ സുഹൃത്തിനെ പറഞ്ഞയച്ചശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന ഇയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തുടർന്ന് ഓടുന്ന കാറിൽ പുലർച്ചെ വരെ നാലു പേരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു. ശേഷം യുവതിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles