Wednesday, April 24, 2024
spot_img

യുവതിയോട് മോശം പെരുമാറ്റമുൾപ്പെടെ നിരവധി കേസുകളിലെ പ്രതി!;സ​ബ്ജ​യി​ലി​ന്റെ മ​തി​ൽ ചാ​ടി
രക്ഷപ്പെട്ട യുവാവിനായി ലുക്ക്ഔട്ട് നോട്ടീസ്

മാ​വേ​ലി​ക്ക​ര:യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും ആ​യു​ധം കൈ​വ​ശം വെ​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് സ​ബ്ജ​യി​ലി​ന്റെ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു.തി​രു​വ​ല്ല നെ​ടു​മ്പ്രം ക​ണ്ണാ​റ​ചി​റ വീ​ട്ടി​ൽ വി​ഷ്ണു​വാ​ണ്​ (26) ര​ക്ഷ​പ്പെ​ട്ട​ത്. കഴിഞ്ഞദിവസം രാ​വി​ലെ 7.30നാ​ണ് സം​ഭ​വം. ജ​യി​ലി​ന്റെ തെ​ക്കു​ഭാ​ഗ​ത്തെ മ​തി​ൽ ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മാ​വേ​ലി​ക്ക​ര മി​നി സി​വി​ൽ സ്​റ്റേ​ഷ​നു​ മു​ന്നി​ലൂ​ടെ മ​റ്റൊ​രാ​ളി​ന്റെ ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന്​ പോ​യ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. രക്ഷപ്പെട്ട പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാഴ്ച വൈ​കി​ട്ടാ​ണ് വി​ഷ്ണു​വി​നെ റി​മാ​ൻഡ് ചെ​യ്ത​ത്. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഇ​യാ​ളെ പു​ളി​ക്കീ​ഴ്
പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നാ​ഴ്ച മു​മ്പ് ശ​ര​ത് എ​ന്ന​യാ​ളെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും
ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ സം​ഭ​വം. യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും യു​വ​തി​യു​ടെ സ​ഹോ​ദ​ര​നെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​ര​ണ്ടു ​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related Articles

Latest Articles