Saturday, April 20, 2024
spot_img

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, പ്രതി പോലീസ് പിടിയിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആസിഡ് ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. അടിമാലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമൂഹമധ്യമം വഴി പരിചയപ്പെട്ട ഷീബയും അരുണും ഇഷ്ടത്തിലായിരുന്നു. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് എന്ന് അറിഞ്ഞതോടെ അരുൺ പിന്മാറാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. അടിമാലിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആസിഡ് ഒഴിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. അതിന് ശേഷം ഒളിവിൽ പോയ യുവതിയെ ഇന്ന് മുരിക്കാശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles