Friday, April 19, 2024
spot_img

ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോട്ടയം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും രണ്ട് എഎസ്മാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.

ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷത്തിലാണ് ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പൊലീസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണമേല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ്തല അന്വേഷണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. സൈബര്‍ സെല്‍ എസ്എച്ച്ഓ എംജെ അരുണ്‍, എഎസ്‌ഐമാരായ പിഎന്‍ മനോജ്, അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പാലാ ഡിവൈഎസ്പിക്കായിരുന്നു ഇവര്‍ക്കെതിരായ അന്വേഷണ ചുമതല.

അതേസമയം ഗുണ്ടാ ബന്ധം കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. അന്വേഷണം നടക്കുമ്പോഴും ഡിവൈഎസ്പി തല്‍സ്ഥാനത്ത് തുടരുന്നതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഭരണമുന്നണിയിലെ നേതാക്കളുമായി അടുത്തബന്ധമുള്ള ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഗുണ്ട അരുണ്‍ഗോപനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പൊലീസുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയത്

Related Articles

Latest Articles