Tuesday, April 23, 2024
spot_img

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി;സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്കിയവർക്കെതിരെയാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി. സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ 60 പ്രവാസികളെയാണ് നാടുകടത്താനൊരുങ്ങുന്നത്.

കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരെയാണ് ഇവര്‍ സ്വന്തം കാറില്‍ കൊണ്ടുപോയിരുന്നത്. കുവൈത്ത് വിമാനത്താവളത്തിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരുമായി സഞ്ചരിച്ച ഇവരെ ട്രാഫിക് പട്രോള്‍സ് സംഘം നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ്ദയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. അറസ്റ്റിലായ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ബംഗ്ലാദേശികളും ഈജിപ്ത് സ്വദേശികളുമാണ്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സ്വദേശങ്ങളിലേക്ക് നാടുകടത്തും. ടാക്‌സി ഡ്രൈവര്‍ ലൈസന്‍സില്ലാതെ ഇത്തരം വാഹനങ്ങളില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ, വഞ്ചന, പണം അപഹരിക്കല്‍ എന്നിവ സംബന്ധിച്ച പരാതികള്‍ യാത്രക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles