1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിൽ എത്തിനിൽക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത്‌ രൺവീർ സിംഗാണ്.

രൺവീറിൻ്റെ കപിൽ ദേവിനൊപ്പം രവിശാസ്ത്രി ആയിട്ടാണ് ധൈര്യ വേഷമിടുന്നത് .ഉറിയിൽ ക്യാപ്റ്റൻ സർതാജ് സിംഗായി വേഷമിട്ട ധൈര്യയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ലോക ക്രിക്കറ്റിൻ്റെ ചരിത്രം മാറ്റിയെഴുതിയ കപിൽ ദേവിൻ്റെ പുലിക്കുട്ടികളുടെ വിജയഗാഥ ചലച്ചിത്രമാകുന്നത് ഇതാദ്യമാണ് .ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ .