Friday, April 19, 2024
spot_img

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സയിൽ കഴിയുകയായിരുന്നു.  ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് വിദ്യാസാഗർ. കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ പെട്ടെന്ന് നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിച്ചില്ല. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്. ‘തെരി’ എന്ന തമിഴ് സിനിമയിൽ ദളപതി വിജയ്‌യുടെ മകളുടെ വേഷത്തിൽ നൈനിക അഭിനയിച്ചിരുന്നു.

Related Articles

Latest Articles