Saturday, April 20, 2024
spot_img

പിറന്നാൾ ആഘോഷത്തിനിടെ നടിയുടെ തലമുടിക്ക് തീപിച്ചു: പിന്നീട് സംഭവിച്ചത്; വീഡിയോ കാണാം

അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും നടിയും ഫാഷൻ ഡിസൈനറുമാണ് നിക്കോൾ റിച്ചി. കഴിഞ്ഞ ദിവസം താരത്തിന്റെ 40ാം പിറന്നാൾ(Birthday) അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗംഭീരമായാണ് ആഘോഷിച്ചത്. എന്നാൽ അതിനിടെ ഉണ്ടായ ദുരന്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പിറന്നാൾ കേക്ക് ഊതികെടുത്തുന്നതിനിടെ താരത്തിന്റെ മുടിക്ക് തീപിടിക്കുകയായിരുന്നു. ഈ വീഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 40 ഇതുവരെ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയിരിക്കുന്നത്.

നിക്കോളിന്റെ ഫോട്ടോ പ്രിന്റ് ചെയ്‌ത രീതിയിലുള്ള കേക്കായിരുന്നു(Birthday Cake) ഉണ്ടായിരുന്നത്. കേക്കിന് ചുറ്റുമായി കത്തിച്ചു വെച്ച മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിൽ നിന്നും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു ഭാ​​ഗത്തെ തീ അടുത്തുണ്ടായിരുന്ന ആൾ പെട്ടെന്നുതന്നെ കെടുത്തിയെങ്കിലും മറു ഭാ​ഗത്ത് തീ ആളി പടരുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഒച്ചവയ്ക്കുന്ന നിക്കോളിനേയും വിഡിയോയിൽ കാണാം.

ഞെട്ടിക്കുന്ന വിഡിയോ കണ്ട് നിരവധി താരങ്ങളാണ് കമന്റുമായി എത്തുന്നത്. എന്നാൽ നടിയുടെ ഭർത്താവും ​ഗായകനുമായ ജോയൽ മാഡൻ വിഡിയോ കണ്ട് കുറിച്ചത് സോ ഹോട്ട് എന്നാണ്. പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം നിരവധി പേർ താരത്തിന്റെ സുഖവിവരവും അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles