Wednesday, April 24, 2024
spot_img

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ മുഖവിലയ്‌ക്കെടുക്കാതെ അദാനി ഗ്രൂപ്പ്; ഓഹരിയുടെ വില ഒരിക്കലും കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല:എഫ്പിഒയിലൂടെ 20,000 കോടി സമാഹരിക്കാൻ കച്ചകെട്ടുന്നു

ദില്ലി : ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കനത്ത തിരിച്ചടി നൽകിയിട്ടും അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു . ഈ മാസം 31വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ). ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെപേരിൽ ഒരിക്കലും അനുബന്ധ ഓഹരി വില്‍പനയില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

എഫ്പിഒയിലൂടെ നിക്ഷേപകരിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 2 ദിവസത്തിനിടയിലെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപയാണ്. ഇതിനെ തുടർന്ന് ഫോബ്സ് പട്ടികയിൽ ലോകത്തെ സമ്പന്നരിൽ മൂന്നാം സ്‌ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഏഴാം സ്‌ഥാനത്തേക്കു വീണിരുന്നു .

Related Articles

Latest Articles