Tuesday, April 16, 2024
spot_img

ഇനി പഠിക്കാം …! രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളുകളിലേക്ക്,പ്രവേശനോത്സവത്തിന് സജ്ജമായി സംസ്ഥാനത്തെ സ്കൂളുകൾ

രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക്.പുതിയ ബാഗും,കുടയും പുതിയ പുസ്തകങ്ങളുമായി അറിവിന്റെ മുറ്റത്തേക്ക് പുതുതായി കാലെടുത്ത് വയ്ക്കുന്നത് മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ്.മലയൻകീഴ് സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്‌ഘാടന കർമ്മം നിർവഹിക്കുക.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 2023 -24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും.

പ്രവേശനോത്സവത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Latest Articles