തിരുവനന്തപുരം:കേരളത്തിൽ ആദ്യമായി നടക്കുന്ന മഹാകാളികയാഗത്തിനായി അഘോരി സന്യാസിമാർ ഇന്നെത്തും. മഹാകാളികയാഗം നടക്കുന്ന തിരുവനന്തപുരം വെങ്ങാനൂർ പൗർണമി കാവിൽ അക്ഷരദേവതകളെ പ്രതിഷ്ഠിച്ചു. അക്ഷരങ്ങളെ ദേവഭാവത്തിലെക്ക് മാറ്റി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.ക്ഷേത്രത്തിനുള്ളിലെ ചുവരുകളിലാണ് സ്വരാക്ഷര വ്യഞ്ജനാക്ഷര രൂപത്തിലുള്ള ദേവതമാരെ പ്രതിഷ്ഠിച്ചത്. തുടർന്ന് കുംഭാഭിഷേക സമർപ്പണവും നടന്നു..

അതേസമയം കന്യാകുമാരി മയിലാടി ഗ്രാമത്തിൽ നിന്നാണ് അക്ഷരദേവതകളെ നിർമ്മിച്ചത്. മൂന്നരഅടി വലുപ്പത്തിലുള്ളതാണ് ഓരോ വിഗ്രഹവും. അ എന്ന അക്ഷരത്തിന് അമൃതാ ദേവി, ആ എന്ന അക്ഷരത്തിന് ആകർശന ദേവി എന്നിങ്ങനെ 51 അക്ഷരങ്ങളും ഓരോ ദേവതകളുടെ രൂപത്തിലാണ് പ്രതിഷ്ഠിച്ചിരുന്നു. അക്ഷര ദേവതകളിൽ ഒന്നുമാത്രമാണ് സരസ്വതി ദേവി. ത എന്ന അക്ഷരത്തേയാണ് സരസ്വതി ദേവി പ്രതിനിധാനം ചെയ്യുന്നത്.