Wednesday, April 24, 2024
spot_img

സേനയിൽ കാലാനുസൃതമായ പരിഷ്ക്കരണം അനിവാര്യമെന്ന് പ്രധാനമന്ത്രി; പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.

സേനയിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്.920 കോടിയിലധികം രൂപ ചെലവിലാണ് സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.

എന്നാൽ അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡൽഹി ജന്ദർമന്ദരിൽ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അ​ഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ വസതിയിൽ യോ​ഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കര, നാവിക, വ്യോമ സേനാ മേധാവിമാർ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തിൽ യോ​ഗം ചേരുന്നത്.

അതേസമയം അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

Related Articles

Latest Articles