Tuesday, April 23, 2024
spot_img

മദ്ധ്യപ്രദേശിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു;അപകടം അഭ്യാസപ്രകടനത്തിനിടെ

മദ്ധ്യപ്രദേശ്:മൊറേനയിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു.യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്.ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണു വിവരം. സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.

Related Articles

Latest Articles