Friday, April 26, 2024
spot_img

കാരിയർമാർക്ക് സ്വൽപ്പം വിശ്രമമാകാം; കൈകളിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച,എയർ ഇന്ത്യ ജീവനക്കാരൻ ഷാഫി ഷറഫ് പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട.കാരിയർമാർ മുഖേനെ കടത്തുന്ന സ്വർണം പിടികൂടിയെന്ന ക്ളീഷേ തെറ്റിച്ചുകൊണ്ട് സ്വർണം കടത്തിയ എയർ ഇന്ത്യ ജീവനക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ക്യാബിൻ ക്രൂ വയനാട് സ്വദേശി ഷാഫി ഷറഫ് ആണ് കസ്റ്റംസ് പിടിയിലായത്. കൈത്തണ്ടയിൽ കെട്ടിവച്ച് ഒന്നരക്കിലോയോളം സ്വർണമാണ് ഗ്രീൻ ചാനൽ വഴി കടത്താൻ ഇയാൾ ശ്രമിച്ചത്.

ബഹ്‌റൈന്‍- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഇയാൾ . കടത്താൻ ശ്രമിച്ച 1487 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചത്. സ്വര്‍ണ്ണമിശ്രിതം ഇരുകൈകളിലും കെട്ടിവെച്ച്, ഷര്‍ട്ട് കൊണ്ട് മറച്ച് കടത്താനായിരുന്നു പദ്ധതി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഷാഫി പിടിയിലായത്.

Related Articles

Latest Articles