Friday, April 19, 2024
spot_img

മലയാളിക്ക് അഭിമാനിക്കാൻ ഒരുപൊൻതൂവൽ കൂടി ;പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ അണിയറയിലെ അമരക്കാരൻ ചെങ്ങന്നൂർ സ്വദേശി

ദില്ലി; പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ അണിയറയിൽ മലയാളി ഉദ്യോഗസ്ഥൻ. ചെങ്ങന്നൂർ പാണ്ടനാട് വന്മഴി സ്വദേശി എയർ മാർഷൽ സി. ഹരികുമാർ (എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) നേതൃത്വം നൽകുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയതെന്നാണ് റിപ്പോർട്ട്.

ദില്ലി ആസ്ഥാനമായുള്ള കമാൻഡിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമസുരക്ഷാ ചുമതല. തിരിച്ചടിക്കു കേന്ദ്രസർക്കാർ പൂർണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താൻ കെൽപുള്ള സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.

Related Articles

Latest Articles