Thursday, March 28, 2024
spot_img

വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. കാപ്പന് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ അന്തിമ വിധി.

ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പൻ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. ഇന്നലെയാണ് കോടതി ജാമ്യ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസ് കൃഷ്ണ പഹൽ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2020 ലാണ് ഹത്രാസിൽ കലാപത്തിനായി എത്തിയ സിദ്ദീഖ് കാപ്പനെയും കൂട്ടാളികളെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദീഖ് കാപ്പനും കൂട്ടരും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇതിനായി വിദേശത്ത് നിന്നുൾപ്പെടെ ഫണ്ട് ശേഖരിച്ചതായും പോലീസ് കണ്ടെത്തി. ഇതോടെ യുഎപിഎയുൾപ്പെടെയുള്ള ഗൗരവമുള്ള വകുപ്പുകൾ ഇവർക്ക് മേൽ ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിനായി കാപ്പൻ മഥുര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി തള്ളിയതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles