Friday, March 29, 2024
spot_img

‘നാട്ടുകാരെ ഓടി വരണേ..ആമസോണിനു പ്രാന്തയേ’.. 25,800 രൂപയുടെ ഫോൺ 4099 രൂപയ്ക്ക്, വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ

രാജ്യത്തെ പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ സ്മാർട് ഫോണുകൾക്ക് അമ്പരപ്പിക്കുന്ന ഓഫറുകൾ. മാർച്ച് 11 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ആമസോൺ സ്മാർട് ഫോൺ സമ്മർ സെയിൽ നടക്കുക. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ഇളവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും. പ്രമുഖ ബ്രാൻഡുകളായ വൺപ്ലസ്, റെ‍ഡ്മി, സാംസങ്, ഐക്യൂ, റിയൽമി, എംഐ, ടെക്നോ, ആപ്പിൾ, ഒപ്പോ, വിവോ, ഐടെൽ, ലാവ എന്നീ കമ്പനികളുടെ ഫോണുകളെല്ലാം വമ്പൻ ഓഫർ വിലയ്ക്ക് ലഭ്യമാണ്.

ലോഞ്ച് ചെയ്തപ്പോൾ 25,800 രൂപ വിലയുണ്ടായിരുന്ന എക്സിഫോ എല്‍വൈഎഫ് എർത് 1 സ്മാർട് ഫോൺ 84 ശതമാനം ഇളവിൽ 4099 രൂപയ്ക്കാണ് വിൽക്കുക. 3 ജിബി റാം, 32 ജിബി സ്റ്റോറേജുമുള്ള 4ജി ഫോണിന് ഓഫർ പ്രൈസിന് പുറമെ 3850 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 5.5 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 13 മെഗാപിക്സൽ റിയർ ക്യാമറ, 13 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.

ലോഞ്ച് ചെയ്യുമ്പോൾ 39,999 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 4 ഫോൺ 50 ശതമാനം വിലക്കുറവിൽ 19,980 രൂപയ്ക്കാണ് വിൽക്കുന്നത്. 6ജിബി റാം, 64 ജിബി സ്റ്റോറേജ്, 5.7 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ലോഞ്ച് ചെയ്തപ്പോൾ 11,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എം04 ഫോൺ 23 ശതമാനം ഇളവിൽ 9,249 രൂപയ്ക്കാണ് വിൽക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മീഡിയടെക് ഹീലിയോ പി35, 5000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

Related Articles

Latest Articles