Friday, April 19, 2024
spot_img

അമിതാഭ് ബച്ചൻ മുതൽ സാറ അലി ഖാൻ വരെ, ഗണേഷ് ചതുർഥിക്ക് ആരാധകർക്ക് ആശംസ അറിയിച്ച് ബോളിവുഡ് താരങ്ങൾ

സമൂഹ മാധ്യമങ്ങളിൽ ഗണേഷ് ചതുർഥിയോടനുബന്ധിച്ച് ബോളിവുഡ് സിനിമ താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് വൈറലാകുന്നത്. ആരാധകർക്ക് ഗണേഷ് ചതുർഥി ആശംസകൾ നേർന്ന് നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ ഗണേശനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചെത്തിയപ്പോൾ, സാറ അലി ഖാൻ ഗണേശൻ എല്ലാവർക്കും സന്തോഷം നൽകട്ടെ എന്നാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചിരിക്കുന്നത്. ഇരുവർക്കും പിന്നാലെ ബോളിവുഡ്ഡിലെ നിരവധി താരങ്ങൾ ആരാധകർക്ക് ആശംസകൾ നേർന്നതെത്തിയിട്ടുണ്ട്.

“ഗണേശൻ നിങ്ങളുടെ എല്ലാ ആശങ്കകളും സങ്കടങ്ങളും പിരിമുറുക്കങ്ങളും നശിപ്പിക്കട്ടെ എന്നും,എല്ലാവർക്കും ഗണേഷ്, സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും ജ്ഞാനവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”എന്നാണ് സാറ അലി ഖാൻ കുറിച്ചിരിക്കുന്നത്.

എന്നാൽ നടി നേഹ ധൂപിയ തന്റെ മകൾ മെഹറിന്റെ കയ്യിൽ ഒരു ചെറിയ ഗണപതി വിഗ്രഹം പിടിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം “എല്ലാവർക്കും സ്നേഹവും അനുഗ്രഹവും… ഗണപതിബപ്പമോര്യ” എന്നാണ് ചിത്രത്തിന് താഴെ നേഹ കുറിച്ചിരിക്കുന്നത്…

സോഹ ആലിയ ഖാൻ തന്റെ മകൾ ഇനായയോടൊപ്പമുള്ള ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. “ഗണേഷ് ചതുർഥി ആശംസകൾ! പുതിയ തുടക്കങ്ങളെക്കുറിച്ച് ചിന്തിക്കുകയും നമ്മുടെ പാതയിൽ നിന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, നമ്മെ പിന്തിരിപ്പിക്കാത്ത ഉത്തരവാദിത്തത്തോടെ നമുക്ക് ആഘോഷിക്കാം, പ്രാർത്ഥിക്കാം. നിയമങ്ങൾ, നിങ്ങളുടെ മാസ്കുകൾ ധരിക്കുക, അനുവദനീയമായതിലും വലിയ സംഖ്യകളിൽ ഒത്തുചേരരുത് – നിങ്ങൾ ഇതിനകം ചെയ്തിട്ടില്ലെങ്കിൽ ദയവായി പ്രതിരോധ കുത്തിവയ്പ്പ് നടത്തുക” ഗണേശചതുർഥി ആശംസകൾ എന്നുമാണ് സോഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

അതേസമയം അഭിഷേക് ബച്ചൻ വീഡിയോ പങ്കുവെച്ചാണ് എത്തിയിരിക്കുന്നത്. തന്റെ പോസ്റ്റിന് താഴെ അദ്ദേഹം ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത് “ഗണപതി ഭഗവാൻ തന്റെ അമ്മയായ പാർവ്വതിക്കൊപ്പം കൈലാസപർവ്വതത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നതിന്റെ അടയാളമായാണ് ഗണേഷ് ചതുർഥി ആഘോഷിക്കുന്നത്. വീടുകളിൽ ഗണേഷ് കളിമണ്ണ് സ്ഥാപിച്ചുകൊണ്ടാണ് ഉത്സവം.

Related Articles

Latest Articles