Thursday, April 25, 2024
spot_img

ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി അമൃത സുരേഷും ഗോപി സുന്ദറും;വിവാഹ വാർഷികാഘോഷ ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താര ദമ്പതികൾ.

ക്ഷേത്രത്തിനുള്ളിൽ കൈയ്യിൽ പൂമാലയും പിടിച്ചുനിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കൂടെ ഒരു വർഷം എന്ന് കുറിച്ച് കൊണ്ട് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ഗോപി സുന്ദർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഇരുവർ‌ക്കും ആശംസകളുമായി രംഗത്തെത്തുന്നത്.

2022 ൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ആദ്യ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന ക്യാപ്ഷൻ. ഇതിനു പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും വിമർശനങ്ങളും പുറത്തുവന്നു. ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.

Related Articles

Latest Articles