Wednesday, April 24, 2024
spot_img

ഭക്തിയും സാഹസികതയും ഇടകലർന്നൊരു അത്ഭുതകരമായ യാത്ര;ഒരിടവേളയ്ക്ക് ശേഷം ഭാരതത്തിലെ ഏറ്റവും വലിയ പുണ്യതീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ജൂൺ 30 ന് ആരംഭിക്കും

അമര്‍നാഥ്: കാശ്മീർ ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്ന് 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനം ജൂൺ 30 ന് ആരംഭിക്കും. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ യോഗത്തിലാണ് അമർനാഥ് ക്ഷേത്രത്തിലേക്കുള്ള 43 ദിവസത്തെ തീർത്ഥാടനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യാത്ര.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയുണ്ടായതോടെ 2021 ൽ അമര്‍നാഥ് യാത്ര റദ്ദാക്കിയിരുന്നു. കൂടാതെ 2019-ലും 2020-ലും അമര്‍നാഥ് യാത്ര റദ്ദാക്കിയിരുന്നു. 2020-ല്‍ കോവിഡ് മൂലവും 2019-ല്‍ ജമ്മു കശ്മീരിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലവുമാണ് യാത്രകള്‍ റദ്ദാക്കിയത്.

ഹൈന്ദവ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പൗരാണികതയുടെയും മറ്റൊരു പ്രതീകമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഐതീഹ്യത്തിനും ആരാധനയ്‌ക്കും നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത് . ശ്രാവണ മാസത്തിലാണ് അമർനാഥ് തീർത്ഥാടനം നടക്കുന്നത്. ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിൽ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതീഹ്യം. അതാണ് ഈ സമയത്തു അമർനാഥ് തീർഥാടനം നടത്തുന്നതിന് പിന്നിലെ കാരണം.

Related Articles

Latest Articles