Tuesday, April 16, 2024
spot_img

സിനിമാ വ്യവസായത്തെ തകർക്കാൻ ശ്രമം;സുരേഷ് ഗോപി ചിത്രം ഇറങ്ങുന്നതിനും മുൻപേ സോഷ്യൽ മീഡിയ വഴി വ്യാജ കമ്മന്റുകൾ പ്രത്യക്ഷപ്പെട്ടു

സിനിമാ വ്യവസായത്തെ തകർക്കാൻ ശ്രമം.കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചിത്രം ഇറങ്ങുന്നതിനും ഒരു ദിവസം മുൻപേ പടം മോശമാണെന്ന നിലയിൽ സോഷ്യൽ മീഡിയ വഴി വ്യാജ കമ്മന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.സംവിധായകൻ രാഹുൽ രാമചന്ദ്രനും ഈ പ്രവണത കണ്ടെത്തി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു ഡീഗ്രേഡിങ് വിഭാഗം എത്തിയിരിക്കുകയാണ്. രണ്ടു വ്യത്യസ്ത അക്കൗണ്ടിൽ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടിൽ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററിൽ പോയി കണ്ടു എന്ന തരത്തിലാണ് ‘കോപ്പി- പേസ്റ്റ്’ ചെയ്ത ഈ കമന്റുകൾ.

ചിത്രം തിയേറ്റർ, ബുക്ക് മൈ ഷോ, IMDB, ഗൂഗിൾ റിവ്യൂ തുടങ്ങിയ ഇടങ്ങളിൽ മികച്ച പ്രതികരണം നേടുമ്പോഴാണ് ഈ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി, ജോഷി ചിത്രം പരമ്പരാഗത വാർപ്പുമാതൃകകളെ പിന്തുടരാതെ നവീന ശൈലിയിൽ കെട്ടിപ്പടുത്ത സ്ക്രിപ്റ്റുമായാണ് വരവ്. നായിക നിത പിള്ള സിനിമയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു

Related Articles

Latest Articles